
ഒടുവില്‍ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി, കുറച്ചു നാള്‍ (അതു എത്രയെന്നു ഇതുവരെ തീരുമാനിച്ചിട്ടില്ല) സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളോട് അല്‍പം വിശ്രമം അപേക്ഷിക്കാം എന്ന്. വളരെ ആലോചിച്ചു എടുത്ത തീരുമാനം ഒന്നും അല്ല കേട്ടോ.. എന്നാല്‍ അതു നന്നായിരിക്കും എന്നൊരു തോന്നല്‍.. അങ്ങനെ ഇന്നലെ രാത്രി ആക്റ്റീവ് ആയിരുന്ന എല്ലാ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും, ചാറ്റ് മെസ്സഞ്ചറുകളും ഒരറിയിപ്പും കൂടാതെ വിചെദിച്ചു കളഞ്ഞു. ലോകത്തില്‍ നമ്മുടെ അഭാവം എത്ര തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നൊന്നു കാണണമല്ലോ..
താളം തെറ്റിയ ടൈം-ടേബിളുകള്‍ ഇനിയൊന്നു പുനക്രമീകരിക്കണം. ആ ലഹരിയെ ഇനിയൊന്നു കണ്ട്രോള്‍ ചെയ്യാം എന്നു വിചാരിക്കുന്നു. ഒരുപിടി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഉറങ്ങി എഴുന്നേല്‍ക്കുന്നത് ആരുടെയെങ്കിലും സ്ക്രാപ് ഉണ്ടോ എന്നും, മണിക്കൂറില്‍ സ്റ്റാറ്റസ് ചേഞ്ച് ചെയ്യുന്നതും ഉറങ്ങുമ്പോള്‍ ഒരായിരം കമന്റ്സ് കിട്ടുന്ന ഒരു പോസ്റ്റ് എങ്ങനെ പോസ്റ്റ് ചെയ്യാം എന്നൊക്കെ ഓര്‍ത്തു ചിന്ധിച്ചു കിടന്നു നാള്‍ കുറെ അങ്ങ് പോയി. ഒരുവട്ടം ഇതു വായിക്കുന്ന എന്‍റെ പ്രിയ ആരാധര്‍ക്കും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം. ആ ശ്വാസം മുട്ടല്‍ എങ്ങനെ അവസാനിപ്പിക്കാം എന്നൊരു കമന്റ് ഞാന്‍ ഇതില്‍ പ്രതീക്ഷിക്കുന്നു...
(nb:ആരാധകര്‍ ഒന്നുകൊണ്ടും വിഷമിക്കണ്ട, ഒരുനാള്‍ ഞാന്‍ തിരികെ എത്തും)
No comments:
Post a Comment